മീൻപിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വയോധികനായ മലപ്പുറം ചെറായി സ്വദേശി കുഞ്ഞാലിയെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുൾസൽമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കെട്ടുങ്ങലിലാണ് സംഭവം

മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം. പുഴക്കരയിലിരുന്നു മീന്‍ പിടിക്കുകയായിരുന്നു ചെറായി സ്വദേശി കുഞ്ഞാലി (70 ) യെയാണ് പ്രതി പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. 

മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം. അബ്ദുസല്‍മാൻ്റെ പിടിയിൽ നിന്ന് രക്ഷപെട്ട കുഞ്ഞാലി പിന്നീട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസിലെ പ്രതി അബ്ദുസല്‍മാനെ പോലീസ് പിടികൂടിയത്.