വിഴിഞ്ഞം: ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞു. ചൊവ്വര സ്വദേശിയായ ​ഷിബുവിന്റെ മൃതദേഹമാണ് പൂവാർ കടൽത്തീരത്ത് അടിഞ്ഞത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

തയ്യൽ ജോലിക്കാരനായ ഷിബുവിനെ ബുധനാഴ്ച രാത്രിയോടെയാണ് കാണാതാവുന്നത്. തുടർന്ന് ആഴിമല കടൽത്തീരത്തു നിന്നും ഷിബുവിന്റെ ഫോണും ചെരുപ്പും കണ്ടെത്തിയതോടെ ഇയാൾക്ക് വോണ്ടി കടലിലും തിരച്ചിൽ നടത്തിവരികയായിരുന്നു.

അതേസമയം ഷിബുവിന്റെ കടയ്ക്ക് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഹോട്ടലിലെ സിസിടിവികൾ പരിശോധിച്ചുവെന്നും  ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറയിച്ചു. അനുപമയാണ് ഷിബുവിന്റെ ഭാര്യ, ഇവർക്ക് ഒരു മകനുണ്ട്.