ഫയർ ഫോഴ്സ് ജീവനക്കാരും ടവറിലേക്ക് കയറി. എന്നാൽ ഇവർക്ക് നിസാറിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല

കൽപ്പറ്റ: യുവാവ് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു. സുൽത്താൻ ബത്തേരിക്ക് അടുത്ത് ഫെയർലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാർ (32) ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാർ കയറിയിരിക്കുന്നത്. പൊലിസും ഫയർ ഫോഴ്സും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടരുന്നുണ്ട്. ഫയർ ഫോഴ്സ് ജീവനക്കാരും ടവറിലേക്ക് കയറി.

എന്നാൽ ഇവർക്ക് നിസാറിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. പക്ഷെ നിസാറുമായി സംസാരിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. നിസാറിന്റെ ആത്മഹത്യാ ഭീഷണിക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിസാർ മുകളിൽ കയറിയതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമാണ് പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിസാർ താഴെയിറങ്ങാൻ കൂട്ടാക്കിയിട്ടില്ല. മൊബൈൽ ടവറിന്റെ ഏറ്റവും മുകളിലാണ് ഇയാളിപ്പോൾ ഉള്ളത്.