ചാരുംമൂട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നൂറനാട് പുലിമേൽ കളീയ്ക്കൽ വീട്ടിൽ രവീന്ദ്രൻ നായർ ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ മറ്റൊരു ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.  

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ നായരെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചു.  ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.