Asianet News MalayalamAsianet News Malayalam

ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

ഗുരുതരമായി പരുക്കേറ്റ ജോബിനെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 

man died after bike hit wall
Author
Chengannur, First Published Apr 18, 2019, 11:06 PM IST

ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട താഴേ വെട്ടിപ്പുറം മുണ്ടു കോട്ടയ്ക്കൽ കോയിക്കമണ്ണിൽ ജോബിൻ ജോൺ (29) ആണ് മരിച്ചത്. വെൺമണി- കുളനട റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴഞ്ചേരി ചെറുകോൽ സ്വദേശി രാഹൂൽ (22) പരിക്കുകളോടെ രക്ഷപ്പെട്ടു.

കോഴഞ്ചേരിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ടെക്നീഷന്മാരായ ഇരുവരും വെൺമണിയിൽ നിന്നും ബൈക്കിൽ തിരിച്ചു പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിനെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 

Follow Us:
Download App:
  • android
  • ios