ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.  

തൃശൂർ : ബസിന്‍റെ വാതിൽ തുറന്നുവച്ച് വീണ്ടും അപകടം. തൃശ്ശൂർ ഒല്ലൂരിൽ വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തിയ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബസും പൊലീസ് പിടിച്ചെടുത്തു. 

YouTube video player

അച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടി ലോറിയിടിച്ച് മരിച്ചു

തൃശൂർ :അച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടി ലോറിയിടിച്ച് മരിച്ചു. തൃശൂർ പുതുക്കാടാണ് ദാരുണ അപകടമുണ്ടായത്. മണലി സ്വദേശി സുനിലിന്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ശിവാനി (14) ആണ് മരിച്ചത്. സ്‌കൂട്ടർ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. സുനിലിനും അപകടത്തിൽ പരുക്കേറ്റു.

കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ, ലൈലക്ക് ഇലന്തൂർ നരബലിയിൽ സജീവ പങ്കാളിത്തം; ജാമ്യഹർജിയെ എതിർത്ത് സർക്കാർ