പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറവേ സ്‌കൂട്ടറില്‍ ലോറിയിടിച്ചു, മുക്കത്ത് ഗൃഹനാഥന് ദാരുണാന്ത്യം

ഹംസ സ്കൂട്ടറുമായി ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോള്‍ അതുവഴി വന്ന ലോറി ഇടിക്കുകയായിരുന്നു.

man died in a road accident near Kozhikode Mukkam after his scooter collided with a tipper lorry

കോഴിക്കോട്: കോഴിക്കോട് സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയ പറമ്പിലുണ്ടായ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. കാരശ്ശേരി നെല്ലിക്കാപറമ്പ് കൊളക്കാട്ടില്‍ ഹംസ(63) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഹംസ സ്കൂട്ടറുമായി ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോള്‍ അതുവഴി വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷബി. മക്കള്‍: മെഹറുഷ മിലു, മെന്ന ഷെറിന്‍, അല്ലു ശഹബ, നിയാ നൗറിന്‍, യമിന്‍ മുഹമ്മദ്.

Read More : സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ 5 വയസുകാരൻ കളിപ്പാട്ടം അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി, ദാരുണാന്ത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios