ആലപ്പുഴ:  ഹരിപ്പാട് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കുമാരപുരം താമല്ലാക്കല്‍ തുണ്ടു പറമ്പില്‍ പടീറ്റതില്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ജാഫര്‍ ആണ്(55) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 7 -30 ഓടെ മരിച്ചത്. ഹോട്ടല്‍ തൊഴിലാളിയാണ്. ജൂലൈ 5ന് വൈകുന്നേരം 7.30 ന് ദേശീയ പാതയില്‍തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം ജാഫര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജാഫര്‍.