ചേര്‍ത്തല: ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ കടേപ്പറമ്പില്‍ തോമസ് (47) ആണ് മരിച്ചത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കോക്കമംഗലം സ്‌കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. 

റോഡ് കടക്കുമ്പോള്‍ എതിരെ വന്ന ബൈക്ക് തോമസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് തോമസ് മരിച്ചത്.

Read Also: കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു