ആലപ്പുഴ:   പുതുവത്സരാഘോഷം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് വേമ്പുന്താനം കൊച്ചുകളം വീട്ടില്‍ സിബിച്ചന്‍റെ മകന്‍ സെബി തോമസ് മാത്യു (18) ആണ് മരിച്ചത്.

പുതുവത്സരാഘോഷത്തിനായി ഏഴംഗ സംഘത്തോടൊപ്പം മാരാരിക്കുളം ബീച്ചില്‍ പോയതായിരുന്നു സെബി. പുലര്‍ച്ചെ തിരിച്ചു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. സെബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന തെക്കേക്കര മുതിര പറമ്പില്‍  അഭിജിത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.