കാർ നിയന്ത്രണം വിട്ട് ഒരു ബൈക്കും 2 സ്കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ചു, ഒരാൾ മരിച്ചു; കാർ ഡ്രൈവർ മദ്യലഹരിയിൽ?
കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടൂർ: പത്തനംതിട്ട ചെറുകോൽപുഴയിൽ നിയന്ത്രണംവിട്ട കാർ ഒരു ബൈക്കിലും രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് ഒരു യാത്രക്കാരൻ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയറ സ്വദേശി ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാളും മറ്റൊരു സ്കൂട്ടർ യാത്രക്കാരിയുമാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അമിത വേഗതിയിലെത്തി നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടറുകളെ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ബൈക്കും ഇടിച്ച് തെറിപ്പിച്ചാണ് കാർ നിർന്നത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More : ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടി മിന്നലോടെ മഴ സാധ്യത