കോഴിക്കോട്: വീടിനു മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് കാറ്റാടിക്കുന്നുമ്മൽ അബ്ദുൽ കരീം (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അറമുക്കിലെ ലത്തീഫിന്‍റെ വീടിന്‍റെ ഒന്നാം നിലയിൽ തേപ്പുജോലി നോക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ കരീമിനെ  ഉടൻ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.