വീടിനു സമീപം നിൽക്കുമ്പോൾ ബൈക്ക് ഇടിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
തീരദേശപാതയിൽ പൂമീൻ പൊഴി പാലത്തിന് വടക്ക് വീടിനു സമീപം നിൽക്കുമ്പോൾ ഈ മാസം 18 ന് പകൽ 11 നായിരുന്നു അപകടം. വടക്കുദിശയിൽ നിന്നെത്തിയ ബൈക്ക് അബൂബക്കറെ ഇടിക്കുകയായിരുന്നു
അമ്പലപ്പുഴ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ വീട്ടിൽ അബൂബക്കർ (86) ആണ് മരിച്ചത്. തീരദേശപാതയിൽ പൂമീൻ പൊഴി പാലത്തിന് വടക്ക് വീടിനു സമീപം നിൽക്കുമ്പോൾ ഈ മാസം 18 ന് പകൽ 11 നായിരുന്നു അപകടം. വടക്കുദിശയിൽ നിന്നെത്തിയ ബൈക്ക് അബൂബക്കറെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കൾ രാവിലെ 10.30 ഓടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: പരേതയായ ആസിയഉമ്മ. മക്കൾ: ഫാത്തിമ, മൗല, കുഞ്ഞുമോൻ, റംലത്ത്, അബ്ദുൾ ലത്തീഫ് , മനാഫ്. മരുമക്കൾ: കോയ, ലൈല, ഷാഹിദ, നൗഫൽ, ഹസീന, നിസ.
'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.