മ്മത്തൂർ സ്വദേശി അബൂബക്കറാണ് (70) മരിച്ചത്. മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം: മലപ്പുറം പൊലീസ് സ്റ്റേഷന് മുൻപിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു. ഉമ്മത്തൂർ സ്വദേശി അബൂബക്കറാണ് (70) മരിച്ചത്. മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കോഴിക്കോട് വടകര മുക്കാളിയില്‍ ഇന്ന് പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അമേരിക്കയില്‍ നിന്നും വരികയായിരുന്ന യുവാവടക്കം രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി പ്രണവം നിവാസില്‍ ജൂബി, യാത്രക്കാരനായ ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.

അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഷിജില്‍ സഞ്ചരിച്ച ടാക്സി കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഷിജിലിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഷിജില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജൂബി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്