ഹരിപ്പാട്: തേങ്ങയിടുന്നതിനിടെ തെന്നി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പള്ളിപ്പാട് അകവൂർ മഠം കോളനി രഞ്ജിത്ത് ഭവനത്തിൽ രാമകൃഷ്ണന്‍റെ മകൻ ഗണേശൻ  ( 52) ആണ്  മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം നടന്നത്.

പള്ളിപ്പാട് കുരീക്കാട് ജംങ്ഷന് തെക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുമ്പോള്‍ തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.