മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ  ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

ഹരിപ്പാട്: വീടിന്‍റെ ഒന്നാം നിലയിൽ നിന്നും കാൽ വഴുതി വീണു പരുക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മുതുകുളത്ത് പെരുമ്പള്ളി പുത്തൻപറമ്പിൽ പരേതനായ പീതാംബരന്‍റെ മകൻ സുനിൽ (43) ആണ് മരിച്ചത്. പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ കണ്ടു സംസാരിക്കാനായി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുനിലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.