അപകടം നടന്നെ ഉടനെ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പട്ടാമ്പി : പാലക്കാട് വീടിന്‍റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) വീടിന്റെ രണ്ടാം നിലയിൽ പെയിന്‍റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടം നടന്നെ ഉടനെ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്. 
Read More : പത്തനംതിട്ടയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു