നടവയലില്‍ പ്രവര്‍ത്തിക്കുന്ന മുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ജീവനക്കാരനാണ് എബ്രഹാം. ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാമാണ് മരിച്ചത്. ചുരം ഒന്നാം വളവിന് താഴെവച്ചാണ് എബ്രഹാം സഞ്ചരിച്ച ബൈക്കില്‍ മരം കയറ്റി വരികയായിരുന്ന ലോറി ഇടിച്ചത്. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടവയലില്‍ പ്രവര്‍ത്തിക്കുന്ന മുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ജീവനക്കാരനാണ് എബ്രഹാം. ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എബ്രഹാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.