ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട്: മരം മുറിക്കുന്നതിനിടയില്‍ യന്ത്രം വാള്‍ കഴുത്തില്‍ പതിച്ച് വയോധികന് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി കരുവന്‍ ചാലില്‍ ചോയി (78) ആണ് മരിച്ചത്. മുറിച്ചിട്ട മരം വിറകാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കക്കറമുക്കിനടുത്ത് കേളോത്ത് പറമ്പില്‍ മുറിച്ചിട്ട മരം വിറകിനായി ചെറിയ കഷ്ണങ്ങളാക്കുകയായിരുന്നു. ഇതിനിടയില്‍ വാള്‍ പൊട്ടുകയും ചോയിയുടെ കഴുത്തിലേക്ക് തെറിക്കുകയും ചെയ്തു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. പരേതയായാ മാനാക്ഷിയായണ് ചോയിയുടെ ഭാര്യ. മക്കള്‍: രാജന്‍, ദിനേശന്‍, ഷോളീസ്, സത്യഭാമ.