തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു. പൂനൂര്‍ കാന്തപുരം കൊളങ്ങരാം പൊയില്‍ അബ്ദുല്‍ മജീദ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ കരുവാറ്റ അപ്പടംകണ്ടി സലാമിന്റെ പറമ്പിലെ തെങ്ങില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷത്തിലേറെയായി തെങ്ങുകയറ്റ തൊഴിലാളിയാണ് മജീദ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ്: മറിയം. ഭാര്യ: സാജിദ മണല്‍വയല്‍. മക്കള്‍: ഫാത്തിമ ഫിദ, സഹ്ല ജാസ്മിന്‍, ആയിഷ മിന്നത്ത്.

Add Asianetnews as a Preferred SourcegooglePreferred