നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.
തൃശൂർ: എരുമപ്പെട്ടി ആദൂരിൽ നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 30ന് ആദൂർ ജുമാ മസ്ജിദിൽ വച്ച് നടന്നു.


