വീടിനു സമീപമുള്ള കായലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കായലിലേക്ക് വീഴുകയായിരുന്നു

ചേര്‍ത്തല:. തിരുവോണ നാളില്‍ മത്സ്യബന്ധനത്തിനിടെ കായലില്‍ വീണു മത്സ്യതൊഴിലാളി മരിച്ചു. വയലാര്‍ പഞ്ചായത്ത് രണ്ടാം വാർഡ് ചൂഴാറ്റില്‍ ഷാജി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിനു സമീപമുള്ള വയലാര്‍ കായലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കായലിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടുകാരും സമീപവാസികളും കണ്ടതിനെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കള്‍: ശിവദത്ത്, ശിവഗംഗ.