പുലർച്ചെ നടക്കാനിറങ്ങിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കായംകുളം: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് ചാത്തകുളം പോരുംവഴി അമ്പനാട്ട് വടക്കതില്‍ ബാബുവിന്റെയും അമ്മുകുട്ടിയുടെയും മകന്‍ അനീഷ് ബാബു (41) ആണ് മരിച്ചത്. കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Asianet News Live