മീന്‍ പിടിക്കുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത്. മൊബൈലും രേഖകളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൃതദേഹത്തിന്റെ പോക്കറ്റില്‍ കിടന്നിരുന്നു. മൃതദേഹത്തിന് അധികം പഴക്കമില്ല

തൃശൂര്‍: പഴയന്നൂര്‍ ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പഴമ്പാലക്കോട് തരൂര്‍ തെക്കുമുറി തെക്കേപ്പീടിക അബ്ദുള്‍ റഹ്മാന്‍ -മൈമൂന ദമ്പതികളുടെ മകന്‍ ഹസനെ (32) ആണ് മരിച്ചനിലയില്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. മീന്‍ പിടിക്കുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത്. മൊബൈലും രേഖകളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൃതദേഹത്തിന്റെ പോക്കറ്റില്‍ കിടന്നിരുന്നു. മൃതദേഹത്തിന് അധികം പഴക്കമില്ല. പലചരക്ക് വ്യാപാരിയാണ് മരിച്ച ഹസന്‍. പഴയന്നൂര്‍ എസ്.ഐ. എം.എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം. ഹസന്റെ ഭാര്യ: ഷൈല. മകന്‍: ഷന്‍സു. സഹോദരിമാര്‍: ഹസീന, നജ്മ.

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം