നിർത്തിയിട്ട ബൈക്കിൽ കയറവെ കാൽ പൊട്ടിയ സ്ലാബിനിടയിൽ കുടുങ്ങുകയായിരുന്നു. ഇർഷാദിന്‍റെ ഇടതുകാലിൽ രണ്ടിടത്ത് പൊട്ടലുണ്ട്

കണ്ണൂര്‍: പാനൂരിൽ റോഡരികിലെ പൊട്ടിയ സ്ലാബിൽ കുടുങ്ങി യുവാവിന്‍റെ കാലൊടിഞ്ഞു. വള്ള്യായി സ്വദേശി ഇർഷാദിന് ആണ് പരിക്കേറ്റത്. പാനൂർ ഗവൺമെന്‍റ് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

നിർത്തിയിട്ട ബൈക്കിൽ കയറവെ കാൽ പൊട്ടിയ സ്ലാബിനിടയിൽ കുടുങ്ങുകയായിരുന്നു. ഇർഷാദിന്‍റെ ഇടതുകാലിൽ രണ്ടിടത്ത് പൊട്ടലുണ്ട്. നിലവില്‍ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇർഷാദ്.

Also Read:- ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo