കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വെക്കുകയായിരുന്നു.
കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വെക്കുകയായിരുന്നു. ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അനധികൃത പാർക്കിങ് ചോദ്യം ചെയ്ത എസ്ഐക്ക് മർദ്ദനം; യുവാക്കൾ അറസ്റ്റിൽ
പട്ടാപ്പകല്‍ പൊതുവഴിയില്‍ വച്ച് കടന്നുപിടിച്ച് യുവാവ്, കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി; അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് പിടിയിൽ. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷൻ ലിതിൻ ഭവനിൽ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 24ന് വൈകുന്നേരം അഞ്ച് മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.
കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഫോണിലൂടെ പരിചയപ്പെട്ടു, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം ഗാന്ധിനഗർ അഴിക്കോട്ടുകോണം സുധി ഭവനിൽ സുധി (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച പ്രതി 26ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
