Asianet News MalayalamAsianet News Malayalam

അനധികൃത പാർക്കിങ് ചോദ്യം ചെയ്ത എസ്ഐക്ക് മർദ്ദനം; യുവാക്കൾ അറസ്റ്റിൽ  ‌

പ്രതികൾ അക്രമസക്തരാപ്പോൾ പ്രതിരോധിച്ച എസ്ഐയുടെ തലയ്ക്കും ഡ്രൈവറുടെ കൈക്കുമാണ്  പരിക്കേറ്റത്.

Two youth Arrested for Attacking Police officer in Kozhikode
Author
Kozhikode, First Published Jul 31, 2022, 4:51 PM IST

കോഴിക്കോട്:  ഫുട്പാത്തിലെ പാർക്കിങ് ചെയ്തത് ചോദ്യം ചെയ്ത എസ്ഐയെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത യുവാക്കൾക്കെതിരെ കേസ്. കസബ എസ്.ഐ  എസ്. അഭിഷേകിനും ഡ്രൈവർ  സക്കറിയക്കുമാണ് പരിക്കേറ്റത്. പ്രതികൾ അക്രമസക്തരാപ്പോൾ പ്രതിരോധിച്ച എസ്ഐയുടെ തലയ്ക്കും ഡ്രൈവറുടെ കൈക്കുമാണ്  പരിക്കേറ്റത്. സംഭവത്തിൽ ഷഹബിൽ, വിപിൻ പദ്മനാഭൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ചുമട്ടുതൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. 

ഗർഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വിൽപ്പന: തലസ്ഥാനത്ത് നാലുപേർ പിടിയിൽ

പട്ടാപ്പകല്‍ പൊതുവഴിയില്‍ വച്ച് കടന്നുപിടിച്ച് യുവാവ്, കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി; അറസ്റ്റ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് പിടിയിൽ. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷൻ ലിതിൻ ഭവനിൽ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 24ന് വൈകുന്നേരം അഞ്ച് മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

ഫോണിലൂടെ പരിചയപ്പെട്ടു, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം ഗാന്ധിനഗർ അഴിക്കോട്ടുകോണം സുധി ഭവനിൽ സുധി (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച പ്രതി 26ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios