പോണ്ടിച്ചേരിയില്‍ മാത്രം വില്പനാനുമതിയുള്ള മൂന്നര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പ്രതി എക്‌സൈസിന്റെ പിടിയിലായത്

തൃശൂര്‍: അധികൃത മദ്യ വില്പന നടത്തിയ ചെറുവത്താനി സ്വദേശിയെ കുന്നംകുളം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ രാജേഷി (37) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരിയില്‍ മാത്രം വില്പനാനുമതിയുള്ള മൂന്നര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പ്രതി എക്‌സൈസിന്റെ പിടിയിലായത്. അമിത തുക ഈടാക്കിയാണ് പ്രതി അനധികൃത മദ്യ വില്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, സുനില്‍ദാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരാഗ്, റാഫി, സതീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റൂബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം