താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ആദ്യം ഇടിച്ചിടുകയായിരുന്നു

കോഴിക്കോട്: മുക്കത്തിനടുത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആംസ്ട്രോങ് കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു , ഒരാഴ്ചക്കിടെ തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

ബിജെപി നേതാക്കൾ വഴി ക്രമക്കേടിന് നീക്കം നടത്തി, പ്രമോദ് കോട്ടൂളി കോഴ പണമായും ചെക്കായും വാങ്ങിയെന്ന് സിപിഎം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News