ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
കാസർകോട്: മൊഗ്രാൽ പെർവാർഡിൽ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു. ആരിക്കാടി സ്വദേശി ഹരീഷ് (37) ആണ് മരിച്ചത്. ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ മദൃദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടിയുണ്ടാകുമെന്നാണ് ബന്ധുക്കളുടെ നിലപാട്.
എന്നാൽ ആരോപണം നിഷേധിച്ച് കുമ്പള സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഹരീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്‌കാൻ ചെയ്യാൻ സമ്മതിച്ചിരുന്നില്ല. അതിനാൽ ചികിത്സ വൈകി. ആരോഗ്യ വിവരങ്ങൾ അപ്പോൾ തന്നെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


