Asianet News MalayalamAsianet News Malayalam

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍, ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

man hospitalised after serious injuries as the bike he was travelling collided with electric car
Author
First Published Sep 15, 2024, 12:52 PM IST | Last Updated Sep 15, 2024, 12:51 PM IST

കോഴിക്കോട്:  ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് (55) ആണ് മരിച്ചത്. മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍, ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷെരീഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൂടരഞ്ഞി ടൗണിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു ഷെരീഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios