തിരുവനന്തപുരത്ത് കരിമ്പിൻ ജ്യൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ 19-കാരനായ ആസാം സ്വദേശിയുടെ കൈപ്പത്തി മെഷീനുള്ളിൽ കുടുങ്ങി. വിരലുകൾ അരഞ്ഞുപോയ യുവാവിനെ ഫയർഫോഴ്സ് എത്തി മെഷീൻ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.
തിരുവനന്തപുരം: വ്യത്തിയാക്കുന്നതിനിടെ കരിമ്പിൻ ജൂസ് മെഷീനിൽ കൈ കുടുങ്ങി ഇതരസംസ്ഥാനക്കാരന് പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗിലിസൺ (19) എന്ന ആസാം സ്വദേശിക്കാണ് അപടകടത്തിൽ പരിക്കേറ്റത്. ഉച്ചയ്ക്ക് ശേഷം മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി പെട്ടെന്നത് മെഷീനിൽ കുടുങ്ങുകയായിരുന്നു. കരിമ്പ് കടത്തിവിട്ട് പൂർണമായും ജ്യൂസ് പിഴിഞ്ഞെടുക്കുന്ന ചക്രങ്ങൾക്കിടെ ഒരു സ്ക്രൂ കടന്നുപോകാനുള്ള വിടവ് മാത്രമാണുണ്ടായിരുന്നത്. ഇതിനുള്ളിലേക്ക് കൈ കയറിയതോടെ വിരലുകൾ അരഞ്ഞുപോകുകയായിരുന്നു. ഇയാളുടെ നിലവിളികേട്ടെത്തിയവർ ഉടൻ തന്നെ ഓഫാക്കിയെങ്കിലും കൈപ്പത്തി പൂർണമായും മെഷീനിൽ കുടുങ്ങി. വേദന കൊണ്ട് നിലവിളിച്ച ഇയാളെ ഫയർഫോഴ്സ് എത്തി മെഷീനിന്‍റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. കൈപ്പത്തി ചതഞ്ഞതോടെ അർധ ബോധാവസ്ഥയിലായ ഇയാളുടെ കൈ കട്ടർ ഉപയോഗിച്ച് മെഷീനിൽ നിന്നും നീക്കി ആശുപത്രിയിൽ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ അറിയാം



