കുന്നംകുളം ചൂണ്ടലിലെ ഹൈ ടഫന്‍ഡ് ഗ്ലാസ് ഫാക്ടറിയില്‍ കഴിഞ്ഞ അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്. 

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷ്ടാവ് കവര്‍ന്നു. കുന്നംകുളം ചൂണ്ടലിലെ ഹൈ ടഫന്‍ഡ് ഗ്ലാസ് ഫാക്ടറിയില്‍ കഴിഞ്ഞ അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്. അത്താണി സ്വദേശി സോജന്‍ പി. അവറാച്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം സ്ഥാപനത്തിലെ മൂന്നാം നിലയില്‍ അക്കൗണ്ടന്റ് താമസിക്കുന്ന റൂമില്‍വച്ച് പൂട്ടിയതിനുശേഷം നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഏഴിന് നാട്ടില്‍നിന്ന് വന്നപ്പോഴാണ് റൂമിന്റെ പൂട്ട് പൊളിഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ച 90,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെ മാനേജര്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍മരായ മഹേഷ്, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആശിഷ്, അനീഷ്, ഷംനാദ്, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read also: ഒരു വർഷത്തെ ഒളി ജീവിതം വിദേശത്ത്; വന്നിറങ്ങിയത് ബംഗളൂരു വിമാനത്താവളത്തിൽ, തന്ത്രം പൊളിഞ്ഞു; കയ്യോടെ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...