കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എസ് ലിഷയാണ് ശിക്ഷ വിധിച്ചത്

തൃശൂർ: അംഗപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്ത തടവും 10 വർഷം കഠിന തടവും, മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൈപറമ്പ് സ്വദേശിയായ 57 വയസുള്ള പ്രേമനെന്ന പ്രതിക്ക് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ നിന്നും 3 ലക്ഷം രൂപ ഇരക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അംഗപരിമിതിയുള്ള കുട്ടി അവധിക്കാലത്താണ് പീഡനത്തിനിരയായത്.

ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വ‍ർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു

അംഗപരിമിതിയുള്ള കുട്ടി വെക്കേഷൻ സമയത്ത് അമ്മാവന്‍റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ചെല്ലുന്ന സമയത്ത് പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടിയുടെ വീട്ടിൽ വെച്ചും ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2022 ലും പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും പ്രതിക്കെതിരെ നിലവിലുണ്ട്.

2019 ൽ ഉണ്ടായ സംഭവം 2022 കാലത്ത് കുട്ടി മൊബൈലിൽ മെസ്സേജ് അയച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. വിസ്താരത്തിനൊടുവിൽ പ്രേമൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം