തിരുവനന്തപുരത്തെത്തിയ കുടുംബം ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. സനോജിന്റെ പ്രവൃത്തി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ ബിയർ കുപ്പി എറിഞ്ഞ് മൂന്ന് വയസ്സുകാരിക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് പരിക്കേറ്റത്. കുടുംബം ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ, അക്രമി ബോട്ട് ഡ്രൈവർക്ക് നേരെ എറിഞ്ഞ കുപ്പി കുട്ടിയുടെ തലയിൽ കൊണ്ടതോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പൊഴിയൂർ സ്വദേശി സനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയുടെ ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിനോദ സഞ്ചാരത്തിന് തിരുവനന്തപുരത്തെത്തിയ കുടുംബം ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. സനോജിന്റെ പ്രവൃത്തി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.