റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവവാണ് തീ കത്തിച്ചത്. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്.

കോട്ടയം: കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് യുവാവ് തീ വെച്ചത്. പുലർച്ചെയാണ് സംഭവം. ഒരു ഗ്യാസ് സിലിണ്ടർ കത്തി. തുടര്‍ന്ന് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവവാണ് തീ കത്തിച്ചത്. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. മരിക്കാൻ വേണ്ടിയാണ് തീ കത്തിച്ചത് എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred