ഇരുചക്രവാഹനം ഏനാത്ത് പൊലീസ് സ്റ്റേഷന് മുന്‍പില്‍ ആത്മഹത്യാക്കുറിപ്പിനൊപ്പം വച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ ശാന്തനായ ശേഷം ഗൃഹനാഥന്‍ വ്യക്തമാക്കി

കുടുംബ കലഹത്തേത്തുടര്‍ന്ന് വീടുവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍. അടൂര്‍ ഏനാത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഏനാത്ത് പാലത്തിന് സമീപം കെഎസ്ഇബി ലൈന്‍മാന്‍ അബി എൻ ജോയി ഒരാളെ ശ്രദ്ധിക്കുന്നത്.

സംശയം തോന്നിയതോടെ കെഎസ്ഇബി ലൈന്‍മാന്‍ ഗൃഹനാഥനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തന്‍റെ ഇരുചക്രവാഹനം ഏനാത്ത് പൊലീസ് സ്റ്റേഷന് മുന്‍പില്‍ ആത്മഹത്യാക്കുറിപ്പിനൊപ്പം വച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ ഗൃഹനാഥന്‍ അബിയോട് വിശദമാക്കുകയായിരുന്നു.

ഏറെ പണിപ്പെട്ട് ഇയാളെ ശാന്തനാക്കിയ ശേഷം അബി ഇയാളെ സൈക്കിളില്‍ ടൌണിലെത്തിച്ച് ഭക്ഷണം അടക്കമുള്ളവ വാങ്ങി നല്‍കി സമാധാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അബി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ഗൃഹനാഥനെ അവർക്കൊപ്പം വീട്ടിലേക്കയച്ചു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona