കലവൂര്‍: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് ഒരാള്‍ അറസ്റ്റില്‍. മാരാരിക്കുളം അഞ്ചില പറമ്പില്‍ രാജേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്തത്. അനധികൃത മദ്യവില്‍പ്പന നടത്തുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.