മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ ഒക്ടോബർ 24ന് രാവിലെ തുറക്കും. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പാലക്കാട്: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ 5 സെന്റിമീറ്റർ വരെ ആവശ്യാനുസരണം നാളെ (24/10/2026) രാവിലെ 8 മണിക്ക് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സാഹചര്യമനുസരിച്ച് സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കാം. അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, താഴെ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി.







