ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുഭാഷാണ്. കൊക്കയിൽ വീണ് സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ ഇറങ്ങുമോ എന്നതാണ് ഇനി അറിയാനുള്ളത്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് എന്ത് തെരഞ്ഞെടുപ്പ് ചൂട്? മഞ്ഞുമ്മൽ ബോയ്സിന് തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് കാര്യം? അങ്ങനെയൊക്കെ ചോദിക്കാൻ വരട്ടെ! മഞ്ഞുമ്മൽ ബോയ്സിനും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കാര്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ റിയൽ മഞ്ഞുമ്മൽ ബോയ്സ് ആകാംക്ഷയിലും ആവേശത്തിലുമാണ്. ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുഭാഷാണ്. കൊക്കയിൽ വീണ് സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ ഇറങ്ങുമോ എന്നതാണ് ഇനി അറിയാനുള്ളത്. അക്കാര്യത്തിൽ ആകാംക്ഷ നിറയുമ്പോഴും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സുഭാഷിന്‍റെ മുന്നേറ്റം.

YouTube video player

പഞ്ചായത്ത് മെമ്പർക്കും മേയർക്കും പ്രതിഫലം എത്ര

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയവും ചർച്ചയാകുന്നു. പഞ്ചായത്ത് അം​ഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ അം​ഗത്തിന് 7000 രൂപയാണ് ഓണറേറിയം ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,200 രൂപയും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 7,600 രൂപയും പ്രതിമാസം ഓണറേറിയം ഇനത്തിൽ ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപയാണ് ലഭിക്കുക. വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 8,800 രൂപയും ലഭിക്കും. നഗരസഭയിലെ ശമ്പള നിരക്ക് പരിശോധിച്ചാൽ ചെയർമാന് പ്രതിമാസം 14,600 രൂപയാണ് ലഭിക്കുക. വൈസ് ചെയർമാന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും നഗരസഭാ കൗൺസിലർക്ക് 7,600 രൂപയും ലഭിക്കും.

കോർപ്പറേഷൻ മേയർ എന്നത് പ്രോട്ടോക്കോൾ പ്രകാരം വലിയ പദവിയാണെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന അതേ ഓണറേറിയമായ 15,800 രൂപയാണ് മേയർക്കും ലഭിക്കുക. ഡെപ്യൂട്ടി മേയർക്ക് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയുമാണ് ഓണറേറിയമായി ലഭിക്കുക. ഇതിനൊപ്പം കൂടുതലായി സിറ്റിംഗ് ഫീയും ലഭിക്കും.