ഇയാളുടെ വീട്ടിൽ നിന്ന് 35 ഗ്രാം എംഡിഎംഎയും 3.86 കിലോ കഞ്ചാവും പൊലീസ് കണ്ടെത്തി. 32000 ത്തോളം രൂപയും ഇലക്ട്രിക്ക് ത്രാസുകളും അഫ്സലിൻറെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഫ്സൽ.
മലപ്പുറം: കൊണ്ടോട്ടിയിൽ ഡാൻസാഫും പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടി ചുങ്കം സ്വദേശി ഓടക്കൽ അഫ്സലിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് 35 ഗ്രാം എംഡിഎംഎയും 3.86 കിലോ കഞ്ചാവും പൊലീസ് കണ്ടെത്തി. 32000 ത്തോളം രൂപയും ഇലക്ട്രിക്ക് ത്രാസുകളും അഫ്സലിൻറെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഫ്സൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.



