പരിക്കേറ്റ ഭീമന്‍ ഉടുമ്പിന് രക്ഷകനായി മാധ്യമപ്രവർത്തകൻ. ഉടുമ്പിനെ പിടികൂടി മുറിവിൽ മരുന്ന് വച്ച ശേഷം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം ഉടുമ്പിനെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.
കണ്ണൂർ: പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഉടുമ്പിന് ചികിത്സ നൽകി ആവാസ വ്യവസ്ഥയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏകദേശം പത്ത് കിലോ ഭാരമുള്ള ഉടുമ്പിനെ ബക്കളം സപ്ലൈക്കോ ഔട്ട്ലെറ്റിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാധ്യമ പ്രവർത്തകനായ ബിജ്നു ഉടൻ വനം വകുപ്പിൻ്റെ അംഗീകൃത അനിമൽ റസ്ക്യുവറായ ഷാജി ബക്കളത്തെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഷാജി ബക്കളം ഉടുമ്പിനെ പിടികൂടി മുറിവിൽ മരുന്ന് വച്ച ശേഷം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം ഉടുമ്പിനെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. ഏകദേശം പത്തു കിലോ ഭാരമുളള ഉടുമ്പിന് തെരുവു നായയുടെ അക്രമത്തിൽ പരുക്കേറ്റതായിരിക്കാമെന്ന് ഷാജി ബക്കളം പറഞ്ഞു.


