രാമപുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

കോട്ടയം: സിഗരറ്റ് ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ രാമപുരം സ്വദേശികളായ റോബിച്ചൻ, അജിത് കുമാർ എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് വൈകിട്ട് രാമപുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

രാമപുരം അമ്പലം ജംഗ്ഷൻ ഭാഗത്ത് വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും യുവാവ് ഇത് കൊടുക്കാതിരുന്നതിനെ തുടർന്ന് ഇവർ യുവാവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. 

ശ്രദ്ധിക്കൂ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ അവധി, കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

YouTube video player