വ്യാജ അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണമെന്നും സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു
കോട്ടയം: പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണമെന്നും സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
