മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കക്കൂസ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കാസർകോട് : ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണ്മാനുണ്ടായിരുന്നില്ല. അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയെ എത്തിച്ചി പരിശോധന നടത്തുകയാണ്. 

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

 <YouTube video player