കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ നൽകി ജ്വല്ലറി ജീവനക്കാരൻ മാതൃകയായി.

മാന്നാർ: കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ നൽകി ജ്വല്ലറി ജീവനക്കാരൻ മാതൃകയായി. മാന്നാർ പുളിമൂട്ടിൽ ജുവലറി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് കുളത്തിന്റെ കിഴക്കേതിൽ അരുണാചലം(68)നാണ് കഴിഞ്ഞ ദിവസം കുട്ടംപേരൂർ കൊറ്റാർകാവ് ദേവീക്ഷേത്രത്തിന് സമീപം വെച്ച് സ്വർണ്ണ മോതിരം റോഡിൽ കിടന്ന് കളഞ്ഞു കിട്ടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉടൻ തന്നെ മകനുമായി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി മോതിരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മോതിരം കളഞ്ഞു കിട്ടിയത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എന്ന് കണ്ട മോതിരത്തിന്റെ ഉടമ മാന്നാർ ഇരമത്തൂർ മിഥുൻ നിവാസിൽ മധു മാന്നാർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പിന്നീട് മോതിരത്തിന്റെ ഉടമ വന്ന കാര്യം സ്റ്റേഷനിൽ നിന്ന് അരുണാചലത്തിനെ ഫോണിൽ വിളിച്ച് അറിയിക്കുകയും തുടർന്ന് അരുണാചലം എത്തി മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ സാന്നിധ്യത്തിൽ മോതിരം മധുവിന് കൈമാറുകയും ചെയ്തു.

Read more: റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സംഭവം കോഴിക്കോട്