ജൂണ്‍ 20നായിരുന്നു സംഭവം. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന ഗ്രീസ് അടിക്കുന്ന പമ്പ്, ഇരുമ്പ്, പൈപ്പിന്റെ ബെന്‍ഡുകള്‍, കേബിളുകള്‍, മോട്ടോര്‍ എന്നിവയാണ് പ്രതി മോഷ്ടിച്ചത്.

തൃശൂര്‍: ചാലക്കുടി കൊരട്ടി വാളൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോളോ ബ്രിക്‌സ് കമ്പനിയില്‍നിന്ന് ഇരുമ്പുസാമഗ്രികളും മോട്ടറും മോഷ്ടിച്ച ഡല്‍ഹി സ്വദേശിയായ യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി തിലക് മാര്‍ഗ് തേമു നഗര്‍ സ്വദേശിയായ യൂനസ് (27) ആണ് അറസ്റ്റിലായത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ചിറയ്ക്കല്‍ ആന്റു വാളൂരില്‍ നടത്തുന്ന സെന്റ് ജോസഫ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്. ജൂണ്‍ 20നായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന ഗ്രീസ് അടിക്കുന്ന പമ്പ്, ഇരുമ്പ്, പൈപ്പിന്റെ ബെന്‍ഡുകള്‍, കേബിളുകള്‍, മോട്ടോര്‍ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാര്‍ തൊണ്ടി മുതലോടെ തടഞ്ഞു നിര്‍ത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പ്രതിയുടെ പേരില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മൂന്ന് മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.