കോട്ടോല സ്വദേശിക്ക് വേണ്ടി നിർമ്മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യവേയാണ് അപകടമുണ്ടായത്.
വണ്ടൂർ: തിരുവാലി കോട്ടോലയിൽ വീട് നിർമ്മാണ ജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മുർഷിദാബാദ് സ്വദേശിയായ സമീർ (26 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
കോട്ടോല സ്വദേശിക്ക് വേണ്ടി നിർമ്മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യവേയാണ് അപകടമുണ്ടായത്. ചുമർ തേക്കുന്ന ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾ നിന്ന സ്‌ളാബ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ സമീർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി സാബിറി (33) നെ സാരമായ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
