പ്രദേശത്തെ സ്ഥലങ്ങള്‍ ചുറ്റി കാണുന്നതിനായി സുഹൃത്തിന്‍റെ ബൈക്കുമായി പുറത്തേക്ക് പോയപ്പോഴാണ് ടിപ്പറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്

മലപ്പുറം: മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ബിഹാർ സ്വദേശി അജ്മൽ ഹുസൈൻ ആണ് മരിച്ചത്. വേങ്ങരക്കടുത്ത് വട്ടപന്തയിലാണ് ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്ലീനറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിന്‍റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു.

പ്രദേശത്തെ സ്ഥലങ്ങള്‍ ചുറ്റി കാണുന്നതിനായി സുഹൃത്തിന്‍റെ ബൈക്കുമായി പുറത്തേക്ക് പോയപ്പോഴാണ് ടിപ്പറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. യുവാവിന്‍റെ ശരീരത്തിലൂടെ ടിപ്പറിന്‍റെ ടയറുകള്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ നൂറ്റാണ്ട് മുഴുവൻ ലോക ജനസംഖ്യയിൽ ഒന്നാമൻ ഇന്ത്യ, 2085ൽ ചൈനയുടേതിലും ഇരട്ടിയാകും! കണക്കുകൾ പുറത്തുവിട്ട് യുഎൻ

വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു