ആറ് മാസം മുൻമ്പ് ഏറ്റവും ഇളയ കുട്ടിയെ റോഡിന് നടുവിൽ കൊണ്ടുവെച്ച് ഭീകരന്തരീഷം സൃഷ്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു
കായംകുളം: കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച ബീഹാർ സ്വദേശി പോലീസ് പിടിയിൽ. കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബീഹാർ സ്വദേശി സുരേഷ് മാഞ്ചി (40) യെയാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ നാല് കുട്ടികളെ ഇയാൾ സ്റ്റേഷനിൽ വെച്ച് കുട്ടികളെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപെട്ട ശബരിമല ഡ്യൂട്ടിക്ക് എത്തിയ കൊല്ലം സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരാണ് ഇയാളെ പിടികൂടി റെയിൽവേ പോലിസിനെ ഏൽപ്പിച്ചത്.
മാർബിൾ ജോലിക്കാരനായ ഇയാൾ വർഷങ്ങളായി നൂറനാട് ഭാഗത്താണ് താമസം. മർദ്ദനത്തെ തുടർന്ന് ഭാര്യ പിണിങ്ങിപ്പോയി. മദ്യത്തിനും മറ്റു ലഹരിക്കും അടിമയായ ഇയാൾ ആറ് മാസം മുൻമ്പ് ഏറ്റവും ഇളയ കുട്ടിയെ നൂറനാട് ആശാൻ കലങ്കിന് സമീപം കെ.പി റോഡിൽ റോഡിന് നടുവിൽ കൊണ്ടുവെച്ച് ഭീകരന്തരീഷം സൃഷ്ടിച്ച സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തിരുന്നു.
കുട്ടികളുമായി ബീഹാറിലേക്ക് പോകുവാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടു കുട്ടികൾ അങ്കണവാടിയിലും മറ്റു രണ്ടു കുട്ടികൾ ഒന്നും, രണ്ടും ക്ലാസുകളിലും പഠിക്കുകയാണ്. മര്‍ദനമേറ്റ കുട്ടികളെ ആലപ്പുഴയിൽ നിന്നെത്തിയ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏറ്റെടുത്തു.
